കോലഞ്ചേരി:പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിക്ഷേധിച്ച് സി.ഐ.ടി.യു ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ കോലഞ്ചേരി ഏരിയ കമ്മി​റ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരി ടൗണിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധിച്ചു. സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് എം.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. എൻ.വി കൃഷ്ണൻകുട്ടി, എ.ആർ രാജേഷ്, എൻ.എൽ പൗലോസ്, ടി.ടി മണി ,എം.ആർ അനിൽകുമാർ ,ടി.കെ കുട്ടൻ ,പി .പി ഷാജി , കെ.എസ് ഹംസ, കെ.ജെ ജോർജ്, കെ.കെ സർദാർ എന്നിവർ സംസാരിച്ചു.