കോലഞ്ചേരി: ഇന്ധന വില വർദ്ധനവിനെതിരെ ഐരാപുരം മണ്ഡലം കോൺഗ്രസ് കമ്മറ്റി വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.ടി ജോയി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി എൽദോ അദ്ധ്യക്ഷത് വഹിച്ചു. എ.വി ജോയി, കെ. ത്യാഗരാജൻ, അമ്മുക്കുട്ടി സുദർശനൻ, ലത സോമൻ, നളിനി മോഹനൻ, അനു. ഇ.വർഗീസ് എന്നിവർ സംസാരിച്ചു.