തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരത്തിലെ സർക്കാർ വിദ്യാലയങ്ങൾക്ക് എസ്.എസ്.എൽ.സിക്ക് മികച്ച വിജയം. തൃപ്പൂണിത്തുറ പാലസ് സ്കൂളിൽ പരീക്ഷയെഴുതിയ പത്തുപേരും വിജയം കണ്ടതോടെ നൂറുമേനി പട്ടികയിൽ ഇടം പിടിച്ചു. സംസ്കൃത ഹൈസ്കൂളിൽ നിന്നും പരീക്ഷ എഴുതിയ മൂന്നു പേരും വിജയിച്ചു. ഗേൾസ് സ്കൂളിൽ നിന്നും 99 പേർ എഴുതിയതിൽ 98 പേരും വിജയിച്ചു. 99 ശതമാനം വിജയം. ഏഴു പേർ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി സ്കൂളിന് അഭിമാനമായി. ഗവ. ബോയ് ഹൈസ്കൂളിൽ നിന്നും 56 പേർ പരീക്ഷ എഴുതിയതിൽ 54 പേരും വിജയിച്ചു.

99 ശതമാനം വിജയം. ഇവരുടെയും തിളക്കം വർദ്ധിപ്പിച്ചു.