kklm
പെട്രോൾ ഡീസൽ വിലവർധനവിനെതിരെ കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നില്പു സമരം സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കൂത്താട്ടുകുളം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നില്പു സമരം സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി ഏരിയ പ്രസിഡന്റ് സോമൻ വല്ലയിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.
വ്യാപാരി വ്യവസായി സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് റോബിൻ വൻനിലം മുഖ്യപ്രഭാഷണം നടത്തി. സമിതി ഏരിയ രക്ഷാധികാരി സണ്ണി കുര്യാക്കോസ് ,ഏരിയ ട്രഷറർ പി. പി. ജോണി എന്നിവർ അഭിവാദ്യം അർപ്പിച്ചു. ശശി കെ.ആർ ,ജോസ് തോമസ്, ബാബു ആയിക്കൻ ,സജിമോൻ വി. പോൾ, ഷൈജു ജോസഫ്, ഖനീഫ, ജോബി ജോർജ് , പ്രതീഷ് പ്രഭാകരൻ, യൂണിറ്റ് സെക്രട്ടറി വി. എൻ രാജപ്പൻ,സജി എം.ജോൺ,ദീപേഷ് കൊള്ളിമാക്കൻ, സിജോ മാത്യു, കിഷോർ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.