മൂവാറ്റുപുഴ: എസ്.എസ്.എൽ.സി പരീക്ഷയിൽ 99.77 ശതമാനം വിജയം നേടി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ ഒന്നാമതെത്തി. 3713 വിദ്യാർത്ഥികളിൽ 3704 പേർ ഉപരിപഠനത്തിന് യോഗ്യതനേടി. 56 സ്കൂളുകളിൽ അമ്പതിലും സമ്പൂർണ വിജയം കൈവരിച്ചു. 516 പേർ ഫുൾ എ പ്ലസ് നേടി. 58 എ പ്ലസ് നേടി മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യൻസ് ഗേൾസ് ഹൈസ്‌കൂളാണ് മൂവാറ്റുപുഴയിൽ ഒന്നാമത്. സർക്കാർ സ്കൂളുകളും മികവ് തെളിയിച്ചു. 17 സർക്കാർ സ്കൂളുകളിൽ 99 ശതമാനമാണ് വിജയം. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ വീട്ടൂർ എബനൈസർ സ്‌കൂളിലെ 286 വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹത നേടി.