പറവൂർ: വടക്കുംപുറം പി.കെ.എം ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ വായനാവാരത്തോടനുബന്ധിച്ച് പി.എൻ. പണിക്കർ അനുസ്മരണം, പ്രശ്നോത്തരി, വായനാനുഭവം എന്നിവ നടന്നു. പറവൂർ താലൂക്ക്‌ ഗ്രന്ഥശാല സംഘം വൈസ് പ്രസിഡന്റ്‌ അജിത് ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ സിനോയ്, സെക്രട്ടറി കെ.കെ. സുധീധരൻ ലൈബ്രെറിയൻ പി.എൻ. ഷീബ എന്നിവർ സംസാരിച്ചു.