കൊച്ചി: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് കമാണ്ടർ കെ.കുര്യക്കോസ് അനുസ്മരണ സമ്മേളനവും വിവിധ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അസീസ് മൂസ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ, ജില്ലാ സെക്രട്ടറി ടി.ജെ. മനോഹരൻ,ജില്ലാ ട്രെഷറർ വി.എ. അലി, സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജെ. ചാർളി, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. ഫൈസൽ, വി.ടി. ഹരിഹരൻ, ജില്ലാ വൈസ് പ്രസിഡന്റ് കെ.ഇ. നൗഷാദ്, ജില്ലാ ജോയിന്റ് സെക്രട്ടറി സി.എ. സാദിക്ക്, റെജി സി. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.