കൊച്ചി: സുരേഷ് ഗോപി എം.പിയുടെ പിറന്നാളിനോടനുബന്ധിച്ച് കലൂർ സെന്റ് അഗ്സ്റ്റിൻ ഹൈസ്‌കൂളിൽ സ്മാർട്ട് ടിവി നൽകി. പൂർവ വിദ്യാർത്ഥികളായ പ്രശ്‌സ്ത ചലച്ചിത്ര കഥാകൃത്ത് ജോൺപോൾ, ബി.ജെ.പി. മദ്ധ്യമേഖല സെക്രട്ടറി സി.ജി.രാജഗോപാൽ എന്നിവർ ചേർന്ന് ടിവി കൈമാറി. പ്രധാന അദ്ധ്യാപകരായ ബിജു കെ.സൈമൺ, വി. സുജാ പാപ്പച്ചൻ, എന്നിവർ ഏറ്റുവാങ്ങി. പി.ടി. എ പ്രസിഡന്റ് പി.കെ. തമ്പി ,അദ്ധ്യാപിക മോണി, ജയദീപ് ഡി. പൈ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഫോണിൽ വിളിച്ച് സുരേഷ് ഗോപി അഭിനന്ദിച്ചു.