കൊച്ചി: ഇന്ധന വിലവർദ്ധനവിനെതിരെ ഡിസ്ട്രിക്ട് ഗുഡ്‌സ് ആൻഡ് പാസഞ്ചർ ഓട്ടോ തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. ഹൈക്കോർട്ട് ജംക്ഷനിൽ നിന്നും ബി.പി.സി.എൽ പമ്പിലേക്ക് ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രകടനം നടത്തിയാണ് തൊഴിലാളികൾ പ്രതിഷേധ ധർണയിൽ പങ്കെടുത്തത്. ഓട്ടോറിക്ഷ യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി ബാബു സാനി അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ഭാരവാഹികളായ ടി.കെ.രമേശൻ,സൈമൺ ഇടപ്പള്ളി , ഓട്ടോറിക്ഷ യൂണിയൻ ജില്ലാ നേതാക്കളായ ബി.ജെ.ഫ്രാൻസിസ്, കെ.ജി.ബിജു, ആന്റണി പട്ടണം, , ടൈറ്റസ്, ആൽബി വൈറ്റില എന്നിവർ പങ്കെടുത്തു.