കൊച്ചി: സിനിമാ, സീരിയൽ, ടെലിവിഷൻ മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ കൺവെൻഷൻ ജൂലൈ നാലിന് നടക്കും. കെ.എസ്.ടി.എ ഹാളിൽ ഉച്ചയ്ക്ക് മൂന്നിന് ചേരുന്ന കൺവെൻഷൻ ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു നേതാക്കളായ ദീപ കെ. രാജൻ, കെ.എ അലി അക്ബർ, ചലചിത്ര താരങ്ങളായ സോഹൻ സീനുലാൽ, ഗായത്രി എന്നിവർ പങ്കെടുക്കും.