കൊച്ചി: ഇന്ധന വില വർദ്ധനവിൽ പ്രതിഷേധിച്ച് എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) ധർണ നടത്തി. സിറ്റി നോർത്ത് മേഖല സെക്രട്ടറി കെ.ബി. സോമൻ അദ്ധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു. സി.പി. കമലാസനൻ, എം.ബി സ്വമന്തഭദ്രൻ എന്നിവർ പങ്കെടുത്തു.