കൊച്ചി : തൃപ്പൂണിത്തുറ ഇരുമ്പനം ഇമ്മോർട്ടൽ സ്പോർട്ടിംഗ് വെഞ്ച്വേഴ്സിന്റെ ഫുട്ബാൾ ടർഫ് തുറക്കാൻ ഹൈക്കോടതി അനുമതി നൽകി. കൊവിഡ് പ്രതിരോധത്തിനുള്ള നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിച്ച് ടർഫ് തുറക്കാനാണ് സിംഗിൾബെഞ്ച് ഇടക്കാല അനുമതി നൽകിയത്. സമാനരീതിയിലുള്ള സ്ഥാപനങ്ങൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും സാനിറ്റൈസർ, തെർമൽ സ്കാനിംഗ് തുടങ്ങി കർശന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാമെന്നും ഇമ്മോർട്ടൽ സ്പോർട്ടിംഗ് വെഞ്ച്വേഴ്സിന്റെ എം.ഡി നിഖിൽ പ്രകാശ് ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. തുടർന്നാണ് ഫുട്ബാൾ ടർഫ് തുറക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകിയത്. ഹർജി ജൂലായ് 21ന് വീണ്ടും പരിഗണിക്കും.