കൊച്ചി: സംസ്ഥാന സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ (സപ്ലൈകോ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ഡോ.ബി. അശോക് ചുമതലയേറ്റു.
ജലവിഭവ വകുപ്പ് സെക്രട്ടറിയായിരുന്നു. വെറ്ററിനറി സർവകലാശാല വൈസ് ചാൻസലർ, കേന്ദ്ര കൃഷിമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, ഊർജ സെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 1998 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്.