അങ്കമാലി:എറണാകുളം ജില്ല ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് അസോസിയേഷൻ സി.ഐ.ടി.യു അങ്കമാലി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഏരിയയിലെ മുഴുവൻ തൊഴിലാളികൾക്കും ഫെയ്‌സ് ഷീൽഡ് വിതരണം ചെയ്തു. ഏരിയ തല വിതരണോദ്ഘാടനം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്ത് അസോസിയേഷൻ ജില്ല ജനറൽ സെക്രട്ടറി എം.ബി സ്യമന്തഭദ്രൻ നിർവഹിച്ചു. ഏരിയ പ്രസിഡന്റ് ജിജൊ ഗർവാസീസ് അദ്ധ്യക്ഷത വഹിച്ചു .സി പി ഐ (എം) ഏരിയ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു അസോസിയേഷൻ ഏരിയ സെക്രട്ടറി പി.വി .ടോമി ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.വി .ശാമുവേൽ ,മാത്യു തെറ്റയിൽ മുനിസിപ്പൽ പ്രസിഡന്റ് ടി.വൈ .ഏല്യാസ് ,സെക്രട്ടറി കെ .പി . വർഗീസ് ,യൂണിറ്റ് സെക്രട്ടറി എം .കെ .സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയനിൽ അംഗങ്ങളായ 500 ൽ പരം പേർക്കാണ് ഫെയ്‌സ് ഷീൽഡ് വിതരണം ചെയ്യുന്നത്.