ചോറ്റാനിക്കര: മുളന്തുരുത്തി കണയന്നൂർ താലൂക്ക് സഹകരണ കാർഷികഗ്രാമ വികസന ബാങ്ക് പലിശരഹിത സ്വർണപ്പണയ വായ്‌പാപദ്ധതി ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിലാണ് പദ്ധതി. ഒരു കുടുംബത്തിന് ഒരു ലക്ഷം രൂപ വായ്പ എടുക്കാം. മൂന്ന് മാസത്തേക്ക് പലിശ ഈടാക്കില്ല. ബാങ്കിന്റെ പാലാരിവട്ടം, മുളന്തുരുത്തി ശാഖകൾ വഴിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മുളന്തുരുത്തി ബ്രാഞ്ച് ഓഫീസിൽ നടന്ന വായ്പാ വിതരണം സഹകാരിയും മുൻ ജില്ലാപഞ്ചായത്ത് മെമ്പറുമായ ടി.സി. ഷിബു ഉദ്ഘടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് എൻ.എൻ. സോമരാജൻ, ഡയറക്ടർ ബോർഡ് മെമ്പർമാരായ എൻ.യു. ജോൺകുട്ടി, ബീന മുകുന്ദൻ, വി.കെ. പുരുഷോത്തമൻ, അബ്ദുൾ റഹിം.എം.ഐ, കെ.എ. ചന്ദ്രൻ, ബാങ്ക് സെക്രട്ടറി ഷേർലി കുര്യാക്കോസ് റിക്കവറി ഓഫീസർ സിജു. പി.എസ്, ബ്രാഞ്ച് മാനേജർ ഷിബി.എം.വി എന്നിവർ സംസാരിച്ചു.