കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ട്സ് ഒഫ് ഇന്ത്യ (ഐ.സി.എ.ഐ) എറണാകുളം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ 72 -ാമത് സി.എ ദിനം ആഘോഷിച്ചു. ഒരാഴ്ച നീളുന്ന സി.എ വാരാഘോഷത്തിന്റെ ഉദ്ഘാടനം ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. രക്തദാന കാമ്പും ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് ടി.വി വിതരണവും നടത്തി. വിവിധ സെമിനാറുകളിൽ റിട്ട.ഐ.ടി കമ്മിഷണർ ഡോ.എച്ച്.സി. ജെയിൻ (മുംബയ്), ചാർട്ടേർഡ് അക്കൗണ്ടന്റ് ഗണേഷ് ബാലകൃഷ്ണൻ (ഹൈദരാബാദ്), അഡ്വ.വി.രഘുരാമൻ (ബംഗളൂരു), ചാർട്ടേർഡ് അക്കൗണ്ടന്റ് എം.പി.വിജയകുമാർ (ചെന്നൈ) എന്നിവർ ക്ലാസെടുത്തു.