youth
പെട്രോൾ വിലവർദ്ധനവിൽ അങ്കമാലിയിൽ നടന്ന യൂത്തു കോൺഗ്രസിന്റെ പ്രതീകത്മക ബന്ദ് റോജി.എം.ജോൺ എം.എൽ.എ ഉദ്ഘാടനംചെയ്യുന്നു

അങ്കമാലി: ഇന്ധവില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അങ്കമാലിയിൽ പ്രതീകാത്മക ബന്ദ് നടത്തി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആൻറിഷ് കുളങ്ങരയുടെ നേതൃത്വത്തിൽ ദേശീയ പാതയിൽ പത്ത് മിനിട്ട് വാഹനങ്ങൾ നിർത്തിയിട്ട് സംഘടിപ്പിച്ച് പ്രതീകാത്മക ബന്ദ് എം.എൽ.എ റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. നിതിൽ മംഗലി, ആന്റണി തോമസ്, അനീഷ് മണവാളൻ, ജോബിൻ ജോർജ്ജ്, പ്രദീപ് ജോസ്, റിൻസ് ചമ്പന്നൂർ, വിപിൻ ചമ്പന്നൂർ എന്നിവർ പങ്കെടുത്തു.