കളമശേരി: ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ബന്ദ് നടത്തി. രാവിലെ 11 മുതൽ 11.15 വരെ വാഹനങ്ങൾ റോഡിന്റെ വശങ്ങളിൽ നിർത്തിയിട്ടാണ് പ്രതിഷേധിച്ചത്. ഇടപ്പള്ളി ടോളിൽ യൂത്ത് കോൺഗ്രസ് കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ എസ് സുജിത്കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് അഷ്കർ പനയപ്പിള്ളി, മധു പുറക്കാട്, മുഹമ്മദ് കുഞ്ഞ് ചവിട്ടിത്തറ, പി.വി രാജു, ജബ്ബാർ കുമ്മഞ്ചേരി , ടി.എ അബ്ദുൾ സലാം, അനസ് കെ.എം, പി.എസ് എ നൗഷാദ്, എ.കെ നിഷാദ്, പി.കെ രാധാകൃഷ്ണൻ , ഒ.ജി ചന്ദ്രശേഖരൻ, അൻസാർ തോരേത്ത്, ജിന്നാസ് കുമ്മഞ്ചേരി, ദിനിൽ രാജ്, നാസർ കടപ്പിള്ളി, മുഹമ്മദ് ഫെസി പനയപ്പിള്ളി,അമ്മിണി ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.