കൊച്ചി: സെറ്റോ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ സർക്കാർ ജീവനക്കാരുടെ അവകാശ നിഷേധത്തിെനതിരെ സിവിൽ സ്റ്റേഷൻ മുമ്പിൽ വിളിച്ചുണത്തൽ സമരം നടത്തി. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ജില്ല ചെയർമാൻ കെ.എസ് സുകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപകുമാർ, സെറ്റോ ജില്ലകൺവീനർ ടി.യു. സാദത്ത്. എൻ.ജി.ഒ അസോസിയേഷർ ജില്ലാ പ്രസിഡന്റ് ആന്റണി സാലു, ജില്ലാ സെക്രട്ടറി ടി.വി. ജോമോൻ, കെ.പി.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കുര്യാക്കോസ് ടി.ഐസക്ക്, ജില്ലാ സെക്രട്ടറി ബാലകൃഷണൻ, കെ.ജി.ഒ.യു ജില്ല പ്രസിഡന്റ് പി.വി. ബെന്നി ജില്ല സെക്രട്ടറി കെ.എൻ.മനോജ് എന്നിവർ നേതൃത്വം നൽകി.