നെടുമ്പാശേരി: കേരള ഗവ. സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കപ്രശേരി മോഡൽ ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് തുടർച്ചയായ ഇരുപതാം വർഷവും എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുമേനി വിജയം. ഇക്കുറി പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ നാല് കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് എ പ്ളസ് നേടി. 11 കുട്ടികൾക്ക് ഒരു വിഷയത്തിന് മാത്രം എ പ്ളസ് നഷ്ടമായി. 55 വിദ്യാർത്ഥികളാണ് ഇക്കുറി ടി.എച്ച്.എസ്.എൽ.സി പരീക്ഷ എഴുതിയത്.
ഇരട്ട സഹോദരിമാരായ സീതാലക്ഷ്മി, സേതുലക്ഷ്മി, ഫ്രാൻസിസ് ബിജു, മുഹമ്മദ് യാസിൻ എന്നിവരാണ് എല്ലാ വിഷയത്തിനും എ പ്ളസ് നേടിയത്. ആലുവ യു.സി കോളേജിന് സമീപം സുനിൽ നിവാസിൽ എൻ. സുനിലിന്റെയും സിന്ധുവിന്റെയും മക്കളാണ് ഇരട്ട സഹോദരിമാരായ സീതാലക്ഷ്മിയും സേതുലക്ഷ്മിയും. സെറ്റിൽമെന്റ് സ്കൂളിൽ നിന്നും എട്ടാം ക്ളാസ് മുതലാണ് മോഡൽ ടെക്നിക്കൽ സ്കൂളിലേക്ക് പഠനം മാറിയത്. ഇവരുടെ ഇളയ സഹോദരി ആലുവ സെന്റ് ഫ്രാൻസിസ് സ്കൂളിൽ ഏഴാം ക്ളാസ് വിദ്യാർത്ഥിനിയാണ്.