കൊച്ചി: മുദ്ര വായ്പ ഉൾപ്പെടെ കേന്ദ്ര പദ്ധതികൾ തടഞ്ഞുവയ്ക്കുന്നതായി ആരോപിച്ച് യൂണിയൻ ബാങ്ക് വൈറ്റില ബ്രാഞ്ച് മാനേജർക്കെതിരെ ബി.ജെ.പി. പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധിച്ചു.ബി.ജെ.പി.ജില്ലാ വൈസു്.പ്രസിഡന്റ് എസ്. സജി ഉദ്ഘാടനം ചെയ്തു.ന്യൂനപക്ഷ മോർച്ച ജില്ലാ വൈസു്. പ്രസിഡന്റ് ഷിബു ആന്റണി, ബി.ജെ.പി. തൃക്കാക്കര മണ്ഡലം പ്രസിഡന്റ് എ.ആർ. രാജേഷ്, ഏരിയാ പ്രസിഡന്റ് സരീഷ് പെരുഞ്ചിറ, ജില്ലാ കമ്മിറ്റി അംഗം കെ.എൻ. രാജൻ, പട്ടികജാതി മോർച്ച എറണാകുളം മണ്ഡലം പ്രസിഡന്റ് കെ.ബി. മുരളീധരൻ, ഏരിയ ജനറൽ സെക്രട്ടറി, സേതു, മുകേഷ് തുടങ്ങിയവർ സംസാരിച്ചു.