asisi-school
ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്‌കൂളിലെ എസ.എസ്.എല്‍.സി പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും.

മൂവാറ്റുപുഴ: തുടർച്ചയായി 22ാം വർഷവും ഈസ്റ്റ് വാഴപ്പിള്ളി അസീസി സ്‌കൂൾ ഫോർ ദി ഡഫിന് നൂറ് മേനി വിജയം. സ്‌പെഷ്യൽ സ്‌കൂൾ വിഭാഗത്തിലായി നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിൽ അസീസി സ്‌കൂളിന് 100മേനി വിജയം കൈവരിച്ചത്. ആകെ 13കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ നന്ദന.കെ.സുരേഷ് എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടി. വർഗീസ്.വി.യോഹന്നാൻ ഒമ്പത് എ പ്ലസും നേടി സ്‌കൂളിന്റെ അഭിമാനമായി മാറി. ശാരീരിക വൈകല്ല്യങ്ങളെ അതിജീവിച്ചാണ് വിദ്യാർത്ഥികൾ നൂറ് മേനി വിജയം നേടിയത്. 1998മുതൽ സ്‌പെഷ്യൽ സ്‌കൂൾ വിഭാഗത്തിൽ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് സ്കൂളിന് 100ശതമാനം വിജയം കൈവരിച്ച് വരികയാണ്.