youthcongress
യൂത്ത് കോൺഗ്രസ്‌ മുവാറ്റുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതീകാത്മക ബന്ദ് ഡി. കെ. ഡി. എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ ഉൽഘടനം ചെയ്യുന്നു

മൂവാറ്റുപുഴ: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്‌ മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ബന്ദ് നടത്തി. ഇരുചക്ര വാഹനത്തിൽ ജാഥയായി വന്ന യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ ടി. ബി ജംഗ്‌ഷനിൽ വാഹനങ്ങൾ നിർത്തിയിട്ട് രാവിലെ പതിനൊന്നു മുതൽ പതിനഞ്ചു മിനിറ്റ് നേരം റോഡ് ഉപരോധിച്ചാണ് പ്രതീകാത്മക ബന്ദ് നടത്തിയത്, പ്രതീകാത്മക ബന്ദ് സമരം ഡി. കെ. ഡി. എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സമീർ കോണിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡി. സി. സി ജനറൽ സെക്രട്ടറി പി. പി .എൽദോസ്, യു.ഡി.എഫ് ചെയർമാൻ കെ. എം. സലീം, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ആബിത് അലി, സെക്രട്ടറി മുഹമ്മദ്‌ റഫീഖ്, ജില്ലാ സെക്രട്ടറി റിയാസ് താമരപിള്ളി, റംഷാദ് റഫീഖ്, കൃഷ്ണപ്രിയ സോമൻ, ജിനു മാടയിക്കൽ, കബീർ പൂകടശേരിൽ തുടങ്ങിയവർ സംസാരിച്ചു. മുളവൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പെരുമറ്റത്ത് സംഘടിപ്പിച്ച സമരം ഡി.സി.സി.ജനറൽ സെക്രട്ടറി പി.പി.എൽദോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റെ ഫൈസൽ വടക്കാനത്ത് അദ്ധ്യക്ഷത വഹിച്ചു.മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്.സിദ്ധിഖ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.എം. പരീത് എന്നിവർ സംസാരിച്ചു.