മൂവാറ്റുപുഴ: സൗദി അറേബ്യയിൽ വീണു പരിക്കേറ്റ മലയാളി ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. മൂവാറ്റുപുഴ മുറിത്തോട്ടത്തിൽ പരേതനായ എം.എ. ശ്രീധരന്റെ മകൻ എം.എസ്.വിശ്വനാഥാണ്(56) മരിച്ചത്. അൽ ഹസ മുബാറസിൽ അൽ ഖലീഫ് വാട്ടർ പ്രൂഫ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഒരു മാസം മുൻപ് ജോലിക്കിടയിൽ വീണ് നെട്ടെല്ലിനു പരിക്കേറ്റ് ചികിത്സയ്ക്കു ശേഷം റൂമിൽ വിശ്രമത്തിലായിരുന്നു. നട്ടെല്ലിനേറ്റ പരിക്കും കൊവിഡും മൂലം നാട്ടിലേക്കു മടങ്ങാൻ കഴിഞ്ഞില്ല. 28ന് വിശ്വനാഥിന്റെ സഹായിയാണ് ഇയാളുടെ മരണ വിവരം ബന്ധുക്കളെ അറിയിച്ചത്. പരിക്കേറ്റ് വിശ്രമത്തിലായിരിക്കെ വിവിധ പ്രവാസി സംഘടനകൾ വിശ്വനാഥിനെ നാട്ടിലെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. മൃതദേഹം കൊവിഡ് പരിശോധനയ്ക്കു ശേഷം നാട്ടിലെത്തിക്കാൻ ബന്ധുക്കൾ ശ്രമിക്കുന്നുണ്ട്. ഭാര്യ: പെരുമ്പല്ലൂർ പോക്കളത്തു കുടുംബാംഗം സുഷമ. മക്കൾ: ആതിര, ഐശ്വര്യ.സഹോദരൻ: ചന്ദ്രശേഖരൻ .