പറവൂർ: ചേന്ദമംഗലം പഞ്ചായത്തിലെ പാലാതുരുത്ത് - മാട്ടുപുറം പാലം സംസ്ഥാന സർക്കാരിന്റ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നതിന് 11.36 കോടി രൂപയുടെ അംഗീകാരം ലഭിച്ചതായി ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് അറിയിച്ചു. ചേന്ദമംഗലം പഞ്ചായത്തിലെ കോട്ടയിൽ കോവിലകം വാർഡിൽ നിർമ്മിക്കുന്ന പാലം യാഥാർത്ഥ്യമാകുന്നതിലൂടെ നെടുമ്പാശേരി എയർപോർട്ടിലേക്കുള്ള യാത്രാ ദൈർഘ്യം കുറയും.