പറവൂർ: പറവൂർ സെന്റ് തോമസ് കോട്ടക്കാവ് ഫെറോന പള്ളിയിൽ മാർ തോമാശ്ലീഹായുടെ ദുക്റാനാ തിരുനാളിന് കൊടിയേറി. ഫെറോന വികാരി ഫാ.ജോൺസൺ ജോസ് കക്കാട്ടിൽ മുഖ്യകാർമ്മികത്വം വഹിച്ചു. നാളെ (വെള്ളി) രാവിലെ ഒമ്പതരയ്ക്ക് വിശുദ്ധ കുർബാന തിരുകർമ്മങ്ങൾ യൂട്യൂബിൽ കൂടി ലൈവായി ഉണ്ടാകും. ആഘോഷങ്ങളില്ലാതെയാണ് കൊടിയേറ്റമടക്കം ചടങ്ങുകൾ നടന്നത്.