kklm
വിഷരഹിത ഭക്ഷ്യവസ്തുക്കളുടെ വിതരണോദ്ഘാടനം കൺവീനർ കെ.രാമനിൽ നിന്നും ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങി എസ്.എൻ.ഡി.പി കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സി.പി സത്യൻ നിർവഹിക്കുന്നു

കൂത്താട്ടുകുളം: ഒലിയപ്പുറം എസ്.എൻ.ഡി.പി 869 നമ്പർ ശാഖയിലെ എല്ലാ കുടുംബങ്ങൾക്കും വിഷരഹിത ഭക്ഷ്യവസ്തുക്കൾ എത്തിച്ച് നൽകുന്ന പദ്ധതി ആരംഭിച്ചു. കലർപ്പും മായവും ചേർക്കാത്ത ഗുണനിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ കിട്ടുന്നതിലും വിലക്കുറവിൽ ഓരോ വീടുകളിലും എത്തിച്ച് കൊടുക്കും. വിഷരഹിത ഭക്ഷ്യവസ്തുക്കളുടെ വിതരണോദ്ഘാടനം ശ്രീ നാരായണ പുരുഷ എസ്.എച്ചിന്റെ വാർഷികത്തോട് അനുബന്ധിച്ച് കൺവീനർ കെ.രാമനിൽ നിന്നും ഭക്ഷ്യവസ്തുക്കൾ ഏറ്റുവാങ്ങി എസ്.എൻ.ഡി.പി കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സി.പി സത്യൻ നിർവഹിച്ചു.യൂണിയൻ കൗൺസിലർ ബിജു പൊയ്ക്കാടന്റെ അദ്ധ്യക്ഷത വഹിച്ചു. എസ്.എച്ചിന്റെ ഒരു വർഷത്തെ ലാഭവിഹിതം യൂണിയൻ കൗൺസിലർ എം.പി ദിവാകരൻ വിതരണം ചെയ്തു. വൈസ് ചെയർമാൻ രാജീവ് എം.എൻ, ജോ- കൺവീനർ സനീഷ് കെ.ആർ.എന്നിവർ സംസാരിച്ചു.