കൂത്താട്ടുകുളം: റോട്ടറി ക്ലബ്ബ് ഡിസ്ട്രിക്ട് പ്രോഗ്രാമായ യൂത്ത് എൻവയൺമെന്റ് ഷെൽറ്ററിന്റെ (യെസ്) ഭാഗമായി കൂത്താട്ടുകുളം റോട്ടറി ക്ലബ്ബ് കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ 'പെഡൽ ടു സ്കൂൾ' പദ്ധതിയ്ക്ക് തുടക്കം കുറിച്ചു സൈക്കിളുകൾ നൽകി. സ്കൂളിനൊരു സൈക്കിൾ ബാങ്ക് ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ഘട്ടമായി അഞ്ച് സൈക്കിളുകൾ കൂത്താട്ടുകുളം മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം സമർപ്പിച്ചു. റോട്ടറി പ്രവർത്തനവർഷാരംഭമായ ജൂലായ് ഒന്നിന് റോട്ടറി ഡിസ്ട്രിക്ട് മൂവായിരം സൈക്കിളുകൾ വിവിധ സ്കൂളുകർക്കായി നൽകിയിരുന്നു. കൂത്താട്ടുകുളം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡന്റ് ടി. സി.ബേബി, സെക്രട്ടറി പി.ജി. സിനോജ്, ട്രഷറർ ജോസഫ് പാനോക്കാരൻ, ഡിസ്ട്രിക്ട് ജനറൽ സെക്രട്ടറി ഇ.എം.വർഗീസ്, ഡിസ്ട്രിക്ട് സെക്രട്ടറി ബീജു ജോർജ്, പി.ടി.എ പ്രസിഡന്റ് പി. ബി. സാജു, സ്റ്റാഫ് സെക്രട്ടറി കുര്യൻ ജോസഫ്, ഹെഡ്മിസ്ട്രസ് എം. ഗീതാദേവി, റോട്ടറി ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.