കൂത്താട്ടുകുളം: ഐ.എൻ.ടി.യു.സി കൂത്താട്ടുകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം കൃഷി ഓഫീസിനു മുന്നിൽ ധർണ നടത്തി. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നിലപാടുകൾ പ്രതിഷേധിച്ചാണ് ധർണ നടത്തിയത്. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബോബി അച്യുതൻ ഉദ്ഘാടനം നിർവഹിച്ചു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പി. സി .ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. കെ.എൻ. അനിയപ്പൻ., കെ.ആർ. സോമൻ,ബേബി ചോരക്കുഴി തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.