കിഴക്കമ്പലം: ഇന്ധന വില വർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രതീകാത്മക കേരള ബന്ദ് നടത്തി. വാഹനം റോഡിന്റെ ഇടത് വശത്ത് ചേർത്ത് നിർത്തി ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ വാഹനങ്ങൾക്ക് പോകാൻ തടസം സൃഷ്ടിക്കാതെ വിവിധം വാഹനം ഓഫ് ചെയ്തു നിർത്തിയാണ് സമരം നടത്തിയത്. കിഴക്കമ്പലം മാർക്കറ്റിന് സമീപം നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച് അനൂപ് സമരം ഉദ്ഘാടനം ചെയ്തു.അഖിൽ കെ.പോൾ, ടി.എ റംഷാദ് എന്നിവർ നേതൃത്വം നൽകി.