കൊച്ചി : രാമേശ്വരം കനാലിൽ അടിഞ്ഞു കൂടിയ ചെളിയും മാലിന്യങ്ങളും നീക്കി വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചെന്ന് കൊച്ചി നഗരസഭ ഹൈക്കോടതിയിൽ അറിയിച്ചു. രാമേശ്വരം കനാലിൽ ചെളി അടിഞ്ഞു കൂടി നീരൊഴുക്കു തടസപ്പെടുന്നതിനാൽ ഈ മേഖലയിൽ വെള്ളക്കെട്ടുണ്ടാകുന്നെന്നാരോപിച്ച് കൊച്ചി റെസിഡന്റ്സ് അസോസിയേഷൻ കോഓർഡിനേഷൻ കമ്മിറ്റി നൽകിയ ഹർജിയിലാണ് നഗരസഭ സെക്രട്ടറിയുടെ ചുമതലയുള്ള രഹേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നൽകിയത്. വേമ്പനാട് കായലിനെ തോപ്പുംപടിയിൽ നിന്ന് കൽവത്തി അഴിമുഖത്തേക്ക് ബന്ധിപ്പിക്കുന്ന രാമേശ്വരം കനാൽ കൊച്ചി നഗരസഭയും 2,3,4,7,8,10,11,24,25,27,28 ഡിവിഷനുകളിലൂടെയാണ് കടന്നു പോകുന്നത്.
സത്യവാങ്മൂലത്തിൽ നിന്ന്
രാമേശ്വരം കനാലിന്റെ ശുചീകരണം അമൃത്, ഓപ്പറേേൻ ബ്രേക്ക് ത്രൂ പദ്ധതികളിലൂടെ നടപ്പാക്കി.
തോപ്പുംപടി മുതൽ മാന്ത്ര പാലം വരെയുള്ള കനാൽ അമൃത് പദ്ധതിയിലുൾപ്പെടുത്തി ശുചീകരിച്ചു.
മാന്ത്ര പാലം മുതൽ കരിപ്പാലം വരെയുള്ള മേഖല ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിലാണ്.
നഗരസഭയുടെ അമൃത് പദ്ധതിപ്രകാരം ശുചീകരണം പൂർത്തിയാക്കിയത് കഴിഞ്ഞ ഫെബ്രുവരിയിൽ
ഒാപ്പറേഷൻ ബ്രേക്ക് ത്രൂ പ്രകാരം ശുചീകരണം പൂർത്തിയാക്കിയത് കഴിഞ്ഞ മേയിൽ
ഇതിനുശേഷവും രാമേശ്വരം കനാലിൽ പോളപ്പായലും മാലിന്യങ്ങളും അടിഞ്ഞു കൂടി
ഇവ നീക്കാൻ ടെണ്ടർ ക്ഷണിച്ചു. ഇതു പൂർത്തിയാകുന്നതോടെ വെള്ളക്കെട്ടെന്ന പരാതി മാറും.