കളമശേരി: കളമശേരി അപ്പോളോ ടയേഴ്‌സിന് പുറകുവശതുള്ള റെയിൽവേ ട്രാക്കിൽ വച്ച് ട്രയിൻ തട്ടി യുവാവ് മരിച്ചു.ഏകദേശം ഇന്നലെ രാവിലെ 11 മണിയോടെ മുപ്പത് വയസ് തോന്നിക്കുന്ന യുവാവിനാണ് ട്രയിൻ തട്ടിയത്. അന്യസംസ്ഥാന തൊഴിലാളിയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.