കുമ്പളം: കുമ്പളം പണ്ഡിറ്റ് ജീ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്ത പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കുമ്പളം മണ്ഡലം പ്രസിഡന്റ് സി.ടി.അനീഷിന്റെനേത്യത്വത്തിൽ റോഡിലെ വെള്ളത്തിൽ വഞ്ചി ഇറക്കി പ്രതിഷേധിച്ചു.കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി രാജു.പി.നായർ ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നേതാക്കളായ കെ. എം. മഹേഷ്, സി.എസ്.ശ്രീരാജ്, എം.ജെ.കിരൺ, ഷിജിൽകൊമരോത്ത്,ജോസഫ് സെബാസ്റ്റ്യൻ, എൻ.എ.ലൈജു, അനിൽ മേച്ചേരി,കോൺഗ്രസ് നേതാക്കളായ എസ്.ഐ.ഷാജി, ടി.എ.സിജീഷ്കുമാർ,സനൽകുമാർ കളപ്പുരയ്ക്കൽ ,വിജയാ ലോഹിതാക്ഷൻ എന്നിവർ നേതൃത്വം നൽകി.