cycle
റോട്ടറി സെൻട്രലിന്റെ ആഭിമുഖ്യത്തിൽ പാടിവട്ടം എൽ.പി. സ്കൂളിൽ സൈക്കിളുകൾ വിതരണം ചെയ്യുന്നു

കൊച്ചി: റോട്ടറി സെൻട്രലിന്റെ ആഭിമുഖ്യത്തിൽ പാടിവട്ടം എൽ.പി. സ്കൂളിൽ സൈക്കിളുകൾ വിതരണം ചെയ്തു. റോട്ടറി ഡിസ്‌ക്ട്രിക്ട് ഗവർണർ ജോസ് ചാക്കോ വിതരണോദ്ഘാടനം ചെയ്തു. റോട്ടറി നിയുക്ത ഗവർണർ രാജ്‌മോഹൻ നായർ, ജില്ല ഡയറക്ടർ ബാലഗോപാൽ, അസിസ്റ്റന്റ് ഗവർണർ ഡോ. അനിൽ ജോസഫ്, റോട്ടറി കൊച്ചിൻ സെൻട്രൽ പ്രസിഡന്റ് ഡോ.ടോം ബാബു, ജി.ജി.ആർ. രൂപേഷ് രാജഗോപാൽ, സെക്രട്ടറി ആനന്ദ് കുമാർ, കൗൺസിലർ വത്സലാകുമാരി എന്നിവർ പങ്കെടുത്തു.