swaraaj
മാളേകാട് പൊക്കാളിപ്പാടത്തു നടന്ന വിതയുത്സവം എം സ്വരാജ് എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: ഉദയംപേരൂർ മാളേകാട് പൊക്കാളിപ്പാടം ഇക്കുറിയും കതിരണിയും.സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുമായിപൊക്കാളിപ്പാടം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കൃഷിക്ക് സഹായി സംവിധായകൻ രാജീവ് രവിയുടെ നേതൃത്വത്തിലുള്ള കള്ക്ടീവ് ഫേസ് വൺ പ്രവർത്തകർ എത്തി. പരമ്പരാഗത പൊക്കാളി കൃഷിയുടെ വിത്ത് വിതയ്ക്കൽ എം.സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് കെ.എ വിശ്വംഭരൻ അദ്ധ്യക്ഷനായി. സംവിധായകരായ രാജീവ് രവി,ബി.അജിത്ത്കുമാർ, ശ്രീകാന്ത് മുരളി, കഥാകൃത്ത് ഗോപൻ ചിദംബരം,സൗണ്ട് എൻജിനീയർ അജയൻ അടാട്ട്, കൃഷി ഓഫീസർ പി.ഡി സുനിൽകുമാർ, പഞ്ചായത്ത് അംഗം ഷീന സുനിൽ, ടി കെ ജയചന്ദ്രൻ,പി കെ സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.