മൂവാറ്റുപുഴ: മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ ( പുരുഷന്മാർ) നിയമിക്കുന്നു. ഒഴിവുകളുടെ എണ്ണം ഏഴ്. പത്താം ക്ലാസ് യോഗ്യതയുള്ള 30നും 50നും ഇടക്കുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ജൂലായ് 7ന് വെെകിട്ട് 5ന് മുമ്പായി ghmvpajobs@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ സമർപ്പിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആശവിജയൻ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04852836544