മൂവാറ്റുപുഴ: സംസ്ഥാനത്ത് നടപ്പാക്കിയ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഭഗമായി നിർദ്ധനരായാ വിദ്യാർത്ഥികൾക്ക് മുവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ടാബ് നൽകുന്ന പദ്ധതി പൂർത്തിയാക്കി. ഇന്നലെ ബാങ്കിൽ നടന്ന ചടങ്ങിൽ മുവാറ്റുപുഴ മുനിസിപ്പാലിറ്റിയിലെ രണ്ട് വർഡുകളിലെ വിദ്യാർത്ഥികൾക്കുള്ള ടാബ് മുനിസിപ്പൽ വൈസ് ചെയർമാൻ പി.കെ.ബാബുരാജും, വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ഉമ്മ മത്ത് സലീമും സംഘം സെക്രട്ടറി വി.ടി. ആനന്ദവല്ലിയിൽ നിന്ന് ഏറ്റുവാങ്ങി. മൂവാറ്റുപുഴ ശിവൻക്കുന്നു സ്‌കൂളിലും ,കിഴക്കേക്കര ഈസ്റ്റ് ഹൈസ്‌കൂളിലും നേരത്തെ ടാബുകൾ സംഘത്തിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തിരുന്നു ചടങ്ങിൽ സംഘം പ്രസിഡന്റെ കെ.എ. നവാസ് അദ്ധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് വി.കെ.വിജയൻ, സംഘം ഡയറക്ടർമാരായ ശാന്താ കരുണാകരൻ, പി.എ.അനിൽകുമാർ, കെ.എ.സനീർ., എം.കെസന്തോഷ്, വി.കെ.മണി ,സജി ഏലിയാസ്, കെ.ജി സത്യൻ, വിദ്യാ പ്രസാദ്, ജയശ്രീ ശ്രീധരൻ, ബാങ്ക് ജീവനക്കാരായ വി.പി.പ്രസന്ന, റോയി പോൾ, സുജയ് സലീം ,ഷിനോബി ശ്രീധരൻ ,അനീഷ് ചന്ദ്രൻ, മിനി അഗസ്റ്റിൻ, മഞ്ജുഷ, എൻ.കെ.പുഷ്പ ,ടി.എ. ബേബി, അരുൺ രവി എന്നിവർ പങ്കെടുത്തു