മൂവാറ്റുപുഴ: ലോകമനുഷ്യവകാശ ദിനത്തോടനുബന്ധിച്ച് മനുഷ്യാവകാശ ലംഘത്തിനെതിരെ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ വാർഡ് അടിസ്ഥനത്തിൽ നടത്തുന്ന പ്രധിഷേധ സമരത്തിന്റെ ഭാഗമായി കിഴക്കേക്കരയിൽ നടത്തിയ സമരം ജില്ലാ പ്രസിഡന്റ് കെ.എം.അബ്‌ദുൾ മജീദ് ഉൽഘാടനം ചെയ്തു. . ശാഖ പ്രസിഡന്റ് ടി എം അമീർ അദ്ധ്യക്ഷത വഹിച്ചു .മൂവാറ്റുപുഴ കോർപ്പറേഷൻ പ്രതിപക്ഷ നേതാവും കോൺഗ്രസ് ( ഐ ) ബ്ലോക്ക് ജനറൽ സെക്രട്ടറിയുമായ കെ.എ അബ്ദുൽ സലാം ,പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് ടൗൺ പ്രസിഡന്റുമായ സി.എം ഷുക്കൂർ , മജീദ് പാലപ്പിള്ളി ,റമീസ് പട്ടമ്മാവുകൂടി എന്നിവർ സംസാരിച്ചു.