കൊച്ചി: ജില്ലയിൽ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 12 ൽ എട്ടു പേർക്കും രോഗബാധ സമ്പർക്കം വഴി. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച യുവാവിന്റെ സഹപ്രവർത്തകനും അയാൾ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനത്തിനടുത്ത് ഗോഡൗൺ ഉണ്ടായിരുന്ന മറ്രൊരു വ്യാപാരിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ജീവനക്കാരിക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നായരമ്പലത്ത് രോഗം സ്ഥിരീകരിച്ചയാളുടെ ഭാര്യയും കുഞ്ഞുമാണ് മറ്റ് രണ്ടുപേർ.

മാർക്കറ്റിലെ വ്യാപാര സ്ഥാപങ്ങളിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇവിടെ നിന്നുള്ള ആളുകളുടെ സ്രവപരിശോധന പുരോഗമിക്കുന്നു. മൊബൈൽ മെഡിക്കൽ ടീം ഇന്നലെ 26 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. മൂന്നരവയസുകാരൻ രോഗമുക്തി നേടി. കുട്ടിയുടെ അമ്മ ജൂൺ 25 ന് രോഗമുക്തയായിരുന്നു. ഇന്ന് 579 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 519 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കി.

രോഗികൾ

1. ജൂൺ 13 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 56 വയസുള്ള വല്ലാർപാടം സ്വദേശി

2. ജൂൺ 20 ന് റിയാദ് കൊച്ചി വിമാനത്തിലെത്തിയ 34 വയസുള്ള ഗർഭിണിയായ ആരക്കുഴ സ്വദേശിനി

3. ജൂൺ 27 ഡൽഹിയിൽ നിന്ന് വിമാനമാർഗം എത്തിയ 24 വയസുള്ള കവളങ്ങാട് സ്വദേശിനി.

4-5 ജൂൺ 21 ന് രോഗം സ്ഥിരീകരിച്ച നായരമ്പലം സ്വദേശിയുടെ ഭാര്യക്കും ( 38 വയസ്) മകനും (3 വയസ്)

6. ജൂൺ 27ന് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജീവനക്കാരനായ തൃശൂർ സ്വദേശിയുടെ സഹപ്രവർത്തകനായ 43 വയസുള്ള പച്ചാളം സ്വദേശി

7-11 ഇതേ സ്ഥാപനത്തിനടുത്ത് ഗോഡൗണുള്ളതും ടി.ഡി റോഡിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലെ വ്യാപാരിയായ 66 വയസുള്ള തോപ്പുംപടി സ്വദേശി, ഇദ്ദേഹത്തിന്റെ ഭാര്യ (58 വയസ്സ്), മകൻ (26 വയസ്സ്), മരുമകൾ (21 വയസ്സ്), കൂടാതെ ഇതേ സഥാപനത്തിലെ ജീവനക്കാരിയായ 22 വയസുള്ള എളംകുന്നപ്പുഴ സ്വദേശിനി

12. ജൂൺ 28ന് റോഡ് മാർഗം ചികിത്സക്കായി സ്വകാര്യ ആശുപത്രിയിലെത്തിയ ഡോക്ടറായ 43 വയസുള്ള കർണാടക സ്വദേശി

രോഗമുക്തി
1. ജൂൺ 13 ന് രോഗം സ്ഥിരീകരിച്ച മൂന്നര വയസുള്ള പല്ലാരിമംഗലം സ്വദേശിയായ കുട്ടി

ഐസൊലേഷൻ

ആകെ: 13977

വീടുകളിൽ: 11561

കൊവിഡ് കെയർ സെന്റർ: 867

ഹോട്ടലുകൾ: 1295

ആശുപത്രി: 254

മെഡിക്കൽ കോളേജ്: 68

അങ്കമാലി അഡ്‌ലക്‌സ്: 134

പറവൂർ താലൂക്ക് ആശുപത്രി: 1

കരിവേലിപ്പടി താലൂക്ക് ആശുപത്രി: 8

എൻ.എസ് സഞ്ജീവനി: 4

സ്വകാര്യ ആശുപത്രി: 39

റിസൽട്ട്

ആകെ: 196

പോസിറ്റീവ് : 12

ലഭിക്കാനുള്ളത്: 325

ഇന്നലെ അയച്ചത്: 200

കൊവിഡ്

ആകെ: 190

മെഡിക്കൽ കോളേജ് : 51

അങ്കമാലി അഡ്‌ലക്‌സ് :134

ഐ.എൻ.എസ് സഞ്ജീവനി: 3

സ്വകാര്യ ആശുപത്രി :2

ഡിസ്ചാർജ്

ആകെ: 17

മെഡിക്കൽ കോളേജ്: 5

അഡലക്‌സ് കൺവെൻഷൻ സെന്റർ: 6

സ്വകാര്യ ആശുപത്രികൾ: 6