കൊച്ചി: ടിക്കറ്റ് നിരക്ക് വർദ്ധനവ് അപര്യാപ്തമെന്ന് സ്വകാര്യ ബസ് ഉടമകൾ. മിനിമം ചാർജും വിദ്യാർത്ഥികളുടെ യാത്രാനിരക്കും വർദ്ധിപ്പിക്കാതെയുള്ള ചാർജ് വർദ്ധനവ് കൊണ്ട് സർവീസ് നടത്താൻ കഴിയില്ലെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എം.ബി. സത്യൻ പറഞ്ഞു.
ജൂണിൽ മാത്രം ഒരു ലിറ്റർ ഡീസലിന് 15 രൂപ കൂടി. ഇൻഷ്വറൻസ്, ബസ് ബോഡി വസ്തുക്കൾ, സ്‌പെയർ പാർട്‌സ്, ടയർ തുടങ്ങിയവർക്കെല്ലാം വില വർദ്ധിച്ചു. ബസ് വ്യവസായം വൻപ്രതിസന്ധിയിലാണെന്നും അദ്ദേഹം പറഞ്ഞു.