മൂവാറ്റുപുഴ: ബ്ലോക്ക് പ‌ഞ്ചായത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിവിധ പി.എച്ച്. സികൾക്ക് രണ്ട് ലക്ഷം രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു. മരുന്നുകളുടെ വിതരണോദ്ഘാടനം പണ്ടപ്പിള്ളി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പ‌ഞ്ചായത്ത് പ്രസിഡന്റ് ലിസി ജോളി നിർവഹിച്ചു. വെെസ് പ്രസിഡന്റ് സുബാഷ് കടയ്ക്കോട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനായ ജാൻസി ജോർജ്,​മെമ്പർമാരായ മേരി ബേബി, പായിപ്ര കൃഷ്ണൻ, അഡ്വ.ചിന്നമ്മ ഷെെൻ, ഒ.സി.ഏലിയാസ്, മെഡിക്കൽ ഓഫീസർ ജയമോൾ വി.ജെ, പഞ്ചായത്ത് മെമ്പർ വള്ളമറ്റം കുഞ്ഞ് എന്നിവർ സംസാരിച്ചു.