മൂവാറ്റുപുഴ: കൊവിഡ്-19 ന്റ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനം ഓൺലൈനിലാക്കിയ സാഹചര്യത്തിൽ സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് ജോയിന്റ് കൗൺസിൽ മൂവാറ്റുപുഴ മേഖല കമ്മിറ്റി ടിവി വിതരണം ചെയ്തു. എൽദോ എബ്രാഹം എം.എൽ.എ. വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് വി. കെ. ജിൻസ്, ട്രഷറർ കെ.കെ.ശ്രീജേഷ്, ജില്ലാ കമ്മിറ്റി അംഗം വി.എം.സുഭാഷ്, മേഖല സെക്രട്ടറി അനൂപ് കുമാർ.എം.എസ്, കമ്മിറ്റി അംഗങ്ങളായ ടി.ആർ. ചന്ദ്രസേനൻ, പി.എച്ച്. ഷമീർ എന്നിവർ പങ്കെടുത്തു.