കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങളില്ലാതെ നാളെ(വെള്ളി) സീറോമലബാർ സഭാദിനം ആചരിക്കുമെന്ന് സഭ നേതൃത്വം അറിയിച്ചു. രാവിലെ പത്തിന് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കാർമ്മികത്വത്തിൽ ആഘോഷപൂർവമായ റാസ കുർബാന നടക്കും. സഭയുടെ യുട്യൂബ് ചാനൽ, ഫെയ്‌സ്ബുക്ക് എന്നീ മാദ്ധ്യമങ്ങൾ വഴി ലൈവ് സ്ട്രീമിംഗ് നടത്തുവാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്.