കൊച്ചി: കൊവിഡ്-19 മഹാമാരിയുടെ കാലഘട്ടത്തിൽ ഏറ്റവും ദുരിതം അനുഭവിക്കുന്നത് തൊഴിലാളികളാണെന്നും ഇവർക്കായി സംസ്ഥാന സർക്കാർ നൽകാമെന്ന് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഉടൻ നൽകണമെന്നും ടി.ജെ.വിനോദ് എം.എൽ.എ പറഞ്ഞു. 13 ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി കണയന്നൂർ താലൂക്ക് ഓഫീസിനുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് കെ.കെ.ഇബ്രാഹിംകുട്ടി , ഭാരവാഹികളായ ടി.കെ.രമേശൻ, സൈമൺ ഇടപ്പള്ളി, സ്ലീബാ സാമുവൽ, ആന്റണി പട്ടണം, എൻ.ഗോപാലൻ, രഞ്ജിത് കുമാർ.ജി, ഷുഹൈബ്അസീസ്, വാമകേശൻ, ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.