നെടുമ്പാശേരി: പാറക്കടവ് അമ്പാടത്ത് എ.ഡി. രാജന്റെ ഭാര്യ ഷീബ (45) തെലങ്കാനയിൽ രാമഗുണ്ടത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചു.
കഴിഞ്ഞ ദിവസം മകളുടെ സ്കൂട്ടറിനു പിറകിൽ സഞ്ചരിക്കുമ്പോൾ കണ്ടെയ്‌നർ ലോറി പിറകിലിടികുകയായിരുന്നു. തെലങ്കാനയിൽ ഇന്ത്യൻ കോഫിഹൗസ് ജീവനക്കാരനായ രാജൻ കുടുംബസമേതം അവിടെയാണ് താമസം. മൃതദേഹം ഇന്ന് നാട്ടിലെത്തിച്ച് രാവിലെ 10ന് വീട്ടുവളപ്പിൽ സംസ്കരിക്കും. മക്കൾ: അമൃത, അഞ്ജന.