കൊച്ചി​: പൂത്തോട്ട സ്വാമി​ ശാശ്വതി​കാനന്ദ കോളേജിൽ ഇന്നലെ സ്വാമി​ ശാശ്വതി​കാനന്ദ അനുസ്മരണചടങ്ങ് സംഘടി​പ്പി​ച്ചു. കോളേജ് അങ്കണത്തിലെ സ്വാമിയുടെ പ്രതിമയിൽ പൂത്തോട്ട എസ്.എൻ.ഡി.പി. ശാഖായോഗം പ്രസിഡന്റ് എ.ആർ.അജിമോൻ ഹാരാർപ്പണം നടത്തി. അനുസ്മരണചടങ്ങും ഉത്ഘാടനം ചെയ്തു.ശാഖാ സെക്രട്ടറി ഡി​.ജയചന്ദ്രൻ, യൂണിയൻ കമ്മറ്റി അംഗം അനിൽകുമാർ, കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ.ഉല്ലാസ്, അജിത് തുടങ്ങിയവർ പങ്കെടുത്തു.