gst
രാജ്യവ്യാപാകമായി ജി.എസ്.ടി നടപ്പാക്കിയതിന്റെ മൂന്നാം വാർഷിക ദിനത്തിൽ സെൻട്രൽ ടാക്‌സ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോൺ കൊച്ചി കമ്മീഷണറേറ്റിൽ സംഘടിപ്പിച്ച ചടങ്ങിൽ മികച്ച പ്രവർത്തനം കാഴ്ച്ച സൂപ്രണ്ട് ഐ.വി.സീനയെ ചീഫ് കമ്മീഷണർ ശ്യാമരാജ് പ്രസാദ് പ്രശംസാ പത്രം നൽകി ആദരിക്കുന്നു. കസ്റ്റംസ് കമ്മീഷണർ മുഹമ്മദ് യൂസഫ്, പ്രിൻസിപ്പൽ കമ്മീഷണർ കെ.ആർ ഉദയഭാസ്‌കർ എന്നിവർ സമീപം

കൊച്ചി: രാജ്യത്ത് ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ് നടപ്പാക്കിയതിന്റെ മൂന്നാം വാർഷികം തിരുവനന്തപുരം സോൺ മികച്ച ഉദ്യോഗസ്ഥരെ ആദരിച്ചുകൊണ്ട് നിർവഹിച്ചു. കൊച്ചി കമ്മിഷണറേറ്റിൽ നടന്ന ചടങ്ങിൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത 25 ഉദ്യോഗസ്ഥരെയാണ് പ്രശംസാപത്രം നൽകി ആദരിച്ചത്. ചടങ്ങിൽ ചീഫ് കമ്മിഷണർ ശ്യാമരാജ് പ്രസാദ്, പ്രിൻസിപ്പൽ കമ്മിഷണർ കെ.ആർ. ഉദയഭാസ്‌കർ, കസ്റ്റംസ് കമ്മിഷണർ മുഹമ്മദ് യൂസഫ്, കമ്മിഷണർ ഓഡിറ്റ് പി. ഡിജു, കമ്മിഷണർ അപ്പീൽ വീരേന്ദ്രകുമാർ, അഡീഷണൽ കമ്മിഷണർ അൻവർ അലി, ജി.എസ്.ടി ഇന്റലിജൻസ് അഡീഷണൽ ഡയറക്ടർ ജനറൽ മാത്യു ജോളി തുടങ്ങിയവർ പ്രസംഗിച്ചു.

2017 ജൂലായ് ഒന്നിനാണ് നികുതി ഏകീകരണത്തിന്റെ ഭാഗമായി രാജ്യത്ത് ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ് നടപ്പാക്കിയത്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചതെന്ന് സൂപ്രണ്ട് എസ്.എ. മധു പറഞ്ഞു.