nuals
യു.ജി.സി നിർദ്ദേശ പ്രകാരം നുവാൽസ് തയ്യാറാക്കിയ കൊവിഡ് അതിജീവന പഠന റിപ്പോർട്ട് വൈസ് ചാൻസലർ ഡോ.കെ.സി സണ്ണിക്ക് കൈമാറുന്നു. രജിസ്ട്രാർ മഹാദേവൻ സമീപം

കൊച്ചി: കൊവിഡും ലോക്ക് ഡൗണും മാറ്റിമറിച്ച ജീവിതരീതികൾ ജനങ്ങളിൽ കടുത്ത ശാരീരിക, മാനസിക, സാമ്പത്തിക സമ്മർദ്ദം സൃഷ്ടിക്കുന്നെന്ന് പഠന റിപ്പോർട്ട്. ആശങ്കയിലാണ് 60 ശതമാനം പേരും. പുതിയ ജീവിതരീതിയോട് പൊരുത്തപ്പെടാൻ പകുതിയോളം പേർക്കും കഴിയുന്നില്ല. കൊവിഡിനൊപ്പം ജീവിക്കാമെന്ന് ധൈര്യമുള്ളവർ കുറവ്.

കളമശേരിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ് ) നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. റിപ്പോർട്ട് യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മിഷന് (യു.ജി.സി) സമർപ്പിച്ചു.

പഠനത്തിന് വിധേയരാക്കിയവരിൽ 41.4 ശതമാനവും മാറിയ ജീവിതരീതിയോട് പൊരുത്തപ്പെടാൻ ക്ളേശിക്കുന്നവരാണ്. 60 ശതമാനം പേരും കടുത്ത സമ്മർദ്ദം നേരിടുന്നവരാണ്.

# സമ്മർദ്ദത്തിന് കാരണങ്ങൾ

തൊഴിൽ നഷ്ടമായത്

ഉറ്റവരെ കാണാൻ കഴിയാത്തത്

യാത്രാസൗകര്യം ഇല്ലാത്തത്

രോഗപ്പകർച്ചയെക്കുറിച്ച് ആശങ്ക

# നേരിടുന്ന പ്രശ്നങ്ങൾ

രോഗം വർദ്ധിക്കുന്നതിലെ ആശങ്ക

മാനസികമായ പ്രശ്നങ്ങൾ

കടുത്ത വിരസത

രോഗം വരുമെന്ന ഭീതി

വാർത്തകൾ നൽകുന്ന ആശങ്ക

# കൊവിഡിനെക്കുറിച്ച് അറിവ് (ശതമാനം)

വ്യക്തമായ അവബോധം : 47.2

കുറച്ചു മാത്രം അവബോധം : 43

ഒട്ടും അറിയില്ലാത്തവർ : 9.8

# നേരിട്ട ബുദ്ധിമുട്ടുകൾ

യാത്രയ്ക്ക് : 84.4

സാമ്പത്തികം : 78.2

കുട്ടികളുടെ വിദ്യാഭ്യാസം : 66.4

ചികിത്സയ്ക്ക് : 50.4


# പ്രതിരോധ മാർഗങ്ങൾ

സോപ്പ്, സാനിറ്റൈസർ : 85.6

മാസ്ക് ധരിക്കുന്നവർ : 80

സാമൂഹികാകലം പാലിക്കുന്നവർ : 80

യാത്രകൾ ഒഴിവാക്കുന്നവർ : 85.6

# പഠനരീതി
കൊവിഡ് അതിജീവനത്തെപ്പറ്റിയായിരുന്നു പഠനം. എറണാകുളം ജില്ലയിലെ ആലങ്ങാട്, എടത്തല ഗ്രാമ പഞ്ചായത്തുകളിലും തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശേരി നഗരസഭകളിലും. കാർഷിക മേഖലയിൽ താമസിക്കുന്ന 500 പേരെ നേരിൽ കണ്ടാണ് പഠനം നടത്തിയത്.

ചോദ്യാവലി പ്രകാരം വിവരങ്ങൾ ശേഖരിച്ച് വിലയിരുത്തി.

പ്രൊഫ. എസ്. മിനി, വിദ്യാർത്ഥി ക്ഷേമ ഓഫീസർ ഡോ. സുജിത് എസ്. നായർ, ഗവേഷണ ഓഫീസർ ഡോ. എസ്. ബിന്ദു എന്നിവർ നേതൃത്വം വഹിച്ചു. വൈസ് ചാൻസിലർ ഡോ. കെ.സി. സണ്ണിക്കു സംഘം റിപ്പോർട്ട് നൽകി. അദ്ദേഹം യു.ജി.സി.ക്കു ഓൺലൈനായി റിപ്പോർട്ട് സമർപ്പിച്ചു.