അങ്കമാലി: പാലിശേരി എസ്.എൻ.ഡി.പി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണത്തിന്റെ ഭാഗമായി പൊൻകുന്നം വർക്കി, പി. കേശവദേവ് അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ കെ. മുരളി അദ്ധ്യക്ഷനായിരുന്നു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ടി.പി. വേലായുധൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. മാസ്റ്റർ സിദ്ധാർത്ഥ് പി. കേശവദേവ് അനുസ്മരണം നടത്തി. സതീഷ് പൊൻകുന്നം വർക്കി അനുസ്മരണം നടത്തി. ചർച്ചയിൽ പങ്കെടുത്തുകൊണ്ട് കെ.എ. രമേശ്, ഗംഗ കെ.എം, സുമി.കെ.വി, അജീഷ്, എ.വി. ഷൈല എന്നിവർ ചർച്ച നയിച്ചു.