അങ്കമാലി: കൊവിഡ് മഹാമാരിയെത്തുടർന്ന് സംസ്ഥാനത്തെ സ്‌കൂളുകൾ തുടർന്ന് പ്രവർത്തിക്കാനാകാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിനായി ടെലിവിഷൻ നൽകി. ഇതിന്റെ നഗരസഭാ തല വിതരണോദ്ഘാടനം അങ്ങാടിക്കാവിൽ മഹാകവി ജി. മെമ്മോറിയൽ സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിക്ക് നൽകി ചെയർപേഴ്‌സൻ എം.എ. ഗ്രേസി നിർവഹിച്ചു. വൈസ് ചെയർമാൻ എം.എസ്. ഗിരീഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അദ്ധ്യക്ഷരായ പുഷ്പ മോഹൻ, കെ.കെ. സലി, മുൻ വൈസ് ചെയർമാൻ സജി വർഗീസ്, കൗൺസിലർമാരായ ബിനു ബി. അയ്യമ്പിള്ളി, രേഖ ശ്രീജേഷ്, കെ.ആർ. സുബ്രൻ, ലേഖ മധു, സെക്രട്ടറി ബീന. എസ്. കുമാർ, നായത്തോട് സ്‌കൂൾ പി.ടി.എ പ്രസിഡന്റ് എം.കെ. റോയ്, ബി.ആർ.സി അദ്ധ്യാപിക ഹസീന എം.എ. തുടങ്ങിയവർ പങ്കെടുത്തു.